ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജിതേഷ് വള്ളു വാടി അധ്യക്ഷത വഹിച്ചു.ജ്യോതിർഗമയ കോർഡിനേറ്റർ ഷിനോജ് കെ എം,,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മോളി വര്ഗീസ്, നല്ലപാഠം കോർഡിനേറ്റർ ബിന്ദു അജി, അനീഷ മരിയ എന്നിവർ പ്രസംഗിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക