ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടിയാണ്. കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാൻ ആര്‍ക്കും അധികാരമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ മുന്‍പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ തങ്ങള്‍ ഭയക്കുന്നില്ല. പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പരാജയഭീതിയില്ല. ഇവിടെ ഉപതെരഞ്ഞെടുപ്പല്ല ചര്‍ച്ച. ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.*കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ രാഹുലിനെതിരെ മൂന്നാംഘട്ട നടപടിയുണ്ടാകും: കെ മുരളീധരന്‍*
ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടിയാണ്. കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാൻ ആര്‍ക്കും അധികാരമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ മുന്‍പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ തങ്ങള്‍ ഭയക്കുന്നില്ല. പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പരാജയഭീതിയില്ല. ഇവിടെ ഉപതെരഞ്ഞെടുപ്പല്ല ചര്‍ച്ച. ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.