മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ
ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.കോൺഗ്രസിന്റെ നേതാക്കന്മാരേയും ജനപ്രതിനിധികളേയും വഴിയിൽ തടയാനാണ് സിപിഎം ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം. നിശാന്ത് സംസാരിച്ചു.നിയോജക് മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്