മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഉദിരിച്ചിറ റോഡ് ടാറിങ്
പ്രവര്‍ത്തിക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സി ഭൂദാനം സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 20 ലക്ഷം രൂപയുടെയും പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി-പാണുവേലില്‍ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ