അഗതിമന്ദിരം അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു.

കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികൾക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മൂന്ന്, ഏഴ് ക്ലാസുകളിലെ ഓരോ വിദ്യാർത്ഥികൾക്കുമാണ് ഓണക്കോടി വിതരണം ചെയ്തത്.

2001- 2002 കാലഘട്ടത്തിലാണ് ജില്ലയിൽ അഗതി മന്ദിരം ആരംഭിക്കാൻ പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകിയത്. 10 അന്തേവാസികളുമായി ആരംഭിച്ച സ്ഥാപനത്തിന് വേണ്ടി, ജില്ലാ പഞ്ചായത്ത് 2016ൽ പുതിയ കെട്ടിടം നിര്‍മിച്ചുനൽകി. ഇപ്പോൾ സ്ഥാപനത്തിൽ 30 അന്തേവാസികളാണുള്ളത്. ഇവരിൽ 20 പേർ മാനസിക പ്രശ്നങ്ങൾക്കും ബാക്കിയുള്ള 10 പേർ മറ്റ് പലവിധ രോഗങ്ങൾക്കും ചികിത്സ തേടുന്നവര്‍ കൂടിയാണ്.

പട്ടികവർഗ വികസന വകുപ്പിന്റെ അടിയ-പണിയ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വാർഡൻ, രണ്ട് കുക്ക്, ഒരു ആയ എന്നിവരെ സ്ഥാപനത്തിൽ നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പഠനസൗകര്യം ലഭ്യമാക്കിവരുന്നു.

മാനന്തവാടി ടിഡിഒ എം മജീദ് അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റന്റ് ടിഡിഒ ടി കെ മനോജ്‌, തവിഞ്ഞാൽ ടി ഇഒ പി ജെ പീറ്റർ, അഗതി മന്ദിരം വാർഡൻ സി ടി ലക്ഷ്മി, കെ റഫീഖ്, പി ടി സന്തോഷ് എന്നിവർ സംസാരിച്ചു.

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

സെന്റ് ജോസഫ് ഹൈ സ്കൂൾ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ച് സംഗമം” ഓർമകൂട്ട് ” മാനന്തവാടി വയനാട് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു. ഏകദേശം 43 വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു. നാടിന്റെ

ആവേഷമായി ഡി.വൈ.എഫ്.ഐ ഓണാഘോഷം

തരിയോട്: ഡി.വൈ.എഫ്.ഐ. തരിയോട് മേഖലാ കമ്മിറ്റി നടത്തിയ ഓണാഘോഷം ‘തകൃതി – തരിയോട് ഓണം തകർത്തോണം’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പൾസ് എമർജൻസി ടീം കാവുംമന്ദം വിജയികളായി. ഒന്നാം

യുഎസിൽ 5.6, രാജ്യത്ത് 25; കേരളത്തിന് വീണ്ടും ലോകം ശ്രദ്ധിക്കുന്ന നേട്ടം, ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി

കേരളത്തിലെ ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശുമരണ നിരക്ക് 5.6 ആണ്. അതായത്

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *