കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററായിരുന്ന പി കെ ബാലസുബ്രഹ്മണ്യൻ ഇരുപത്തിയെട്ട് വർഷത്തെ സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്ന് പടിയിറങ്ങി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ 1998 നവംബർ 20ന് സർക്കാർ സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിച്ച അദ്ദേഹം തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എടത്തിരുത്തി, മാനന്തവാടി, വെങ്ങപ്പള്ളി, അമ്പലവയൽ, എടവക എന്നീ ഗ്രാമപഞ്ചായത്തുകൾ, വയനാട് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ജോലി ചെയ്തു.
എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ജില്ലാ കുടുംബശ്രീയുടെ അമരത്ത് എത്തുന്നത്.
മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ മൈക്രോ പ്ലാൻ പ്രവർത്തനത്തിൽ സുപ്രധാന ചുമതല നിർവഹിക്കുന്നതിനും വയനാട് കുടുംബശ്രീ ജില്ലാ മിഷന് സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെടുക്കാനും അദ്ദേഹത്തിന്റെ കാലയളവിൽ സാധിച്ചു.
കുടുംബശ്രീ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനും പാർശ്വവത്കരിക്കപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ഉയർച്ചയ്ക്കായി നിരവധി പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കുന്നതിനും മുന്നണി പ്രവർത്തകനായിരുന്നു.