ദ്വാരകയിലെ മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടര്‍ എഞ്ചിനീയിറിങ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കും ട്രേഡ് ടെക്നീഷ്യൻ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ബിടെക് ബിരുദവും ട്രേഡ് ടെക്നീഷ്യൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിൽ ടിഎച്ച്എസ്എൽസി/ഐടിഐ/കെജിസിഇ/എൻടിസി/വിഎച്ച്എസ്ഇ എന്നിവയുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി സെപ്റ്റംബര്‍ 9ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04935 293024.

റേഷൻ കടകൾ നാളെ തുറക്കും
റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്