പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ?
അതേ, പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. സാധാരണ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ചൂടാക്കിയ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തിരക്കേറിയ റോഡരികില്‍ കാണപ്പെടുന്നതിന് സമാനമായ നാനോപാര്‍ട്ടിക്കിള്‍ ഇത് പുറത്ത് വിടുന്നു.
ഗവേഷണം അനുസരിച്ച് മനുഷ്യന്റെ മുടിയേക്കാള്‍ ഏകദേശം 200 മടങ്ങ് ചെറുതായ 500 നാനോമീറ്റര്‍ വരെയുള്ള കണികകള്‍ ഹെയര്‍സ്‌റ്റൈലിംഗിലൂടെ പുറത്തുവരുന്നു . ഈ ചെറിയ കണികകള്‍ ശ്വാസകോശത്തിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും ആരോഗ്യപരമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്
കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം