ഉത്സവകാലം കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം ഫീസ് 12 രൂപയാക്കി ഉയര്‍ത്തി സൊമാറ്റോ. നേരത്തേ ഇത് പത്ത് രൂപയായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ഉത്സവകാലത്തോടെ ഫുഡ് ഡെലിവറിയില്‍ വന്‍വര്‍ധനവ് ഉണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം.
സ്വിഗ്ഗിയില്‍ പ്ലാറ്റ്‌ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 ആയി നേരത്തേ ഉയര്‍ത്തിയിരുന്നു. ഇതിന്റെ പിന്‍പറ്റിയാണ് സൊമാറ്റോയും ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.
നിലവില്‍ റാപ്പിഡോയില്‍ നിന്ന് ഇരു പ്ലാറ്റ്‌ഫോമുകളും മത്സരം നേരിടുന്നുണ്ട്. ഓണ്‍ലി എന്ന പേരില്‍ ഫുഡ് ഡെലിവറി സര്‍വീസ് ആരംഭിച്ചിരുന്നു. നിലവില്‍ ബെംഗളുരുവിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് റാപ്പിഡോ സര്‍വീസ് നടത്തുന്നത്. സൊമാറ്റോ, സ്വിഗ്ഗിയില്‍ നിന്ന് വ്യത്യസ്തമായി റെസ്റ്ററന്റ് കമ്മിഷനും ഓണ്‍ലിയില്‍ കുറവാണ്.
16-30 ശതമാനം റെസ്റ്ററന്റ് കമ്മിഷന്‍ സ്വിഗ്ഗി, സൊമാറ്റോ ഈടാക്കുമ്പോള്‍ 8-15ശതമാനം വരെയാണ് ഇവര്‍ ഈടാക്കുന്നത്.