ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയാന്‍ സഹായിക്കും എന്നാണ്. ഇവ കരളിലെ കൊഴുപ്പ്, വീക്കം എന്നിവ നിയന്ത്രിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കന്നു.
വാല്‍നട്ടും ഈന്തപ്പഴവും
ലയിക്കുന്ന തരത്തിലുള്ള നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നതിലൂടെ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കരള്‍വീക്കം കുറയ്ക്കാനും എന്‍സൈമിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ആഴ്ചയില്‍ രണ്ട് തവണ ഒരു പിടി വാല്‍നട്ടും രണ്ട് ഈന്തപ്പഴവും ഒരുമിച്ച് കഴിക്കാവുന്നതാണ്.