ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ
‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ വെച്ച് മുൻ വയനാട് ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫ്, ഫോസ്മോ ഭാരവാഹികളായ ഡോ. നജ്മുദ്ധീൻ പി, സിദ്ധീഖ് വാരാമ്പറ്റ, അഡ്വ. എൻ.ജെ. ഹനസ്, ഫോസ്മോ UAE ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഫൽ പാനൂർ എന്നിവർ ചേർന്നാണ് ഉന്നതവിജയികളായ അഷിത പി, നാജിയ നസ്രിൻ, നിദ ഫാത്തിമ, ഷാമില എൻ, ശിഫാനത്ത് എന്നിവരെ ആദരിച്ചത്. ടി.എം.മുജീബ് ഫൈസി അദ്ധ്യക്ഷനായിരുന്നു.മുഹമ്മദലി അഹ്സനി സംസാരിച്ചു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി