കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കണിയാമ്പറ്റയിൽ പ്രവര്‍ത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിൽ പാചകക്കാരിയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സെപ്റ്റംബർ 11ന് രാവിലെ 10.30ന് മാനന്തവാടി കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.ഫോൺ – 04935 293078

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം
ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.