ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന് ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച ജീവനക്കാരന് (സര്‍ക്കാര്‍, പൊതു, സ്വാകാര്യ മേഖല), സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്ദായകര്, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകാ വ്യക്തി (ഭിന്നശേഷി വ്യക്തി), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), കല, സാഹിത്യം, കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികള്‍ (ഭിന്നശേഷി വിഭാഗം) എന്നിങ്ങനെ 16 ഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. നോമിനേഷനുകള്‍ സെപ്റ്റംബര്‍ 15 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്കോ നല്‍കണം. നാമനിര്‍ദേശത്തോടൊപ്പം നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ട വിശദാംശങ്ങള്‍, അനുബന്ധ രേഖകള്‍ എന്നിവ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.swd.kerala.gov.in ലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍-04936 205307.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.