13 കാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപുർ കേരി ജില്ലയിലാണ് സംഭവം. ശനിയാഴ്ച കരിമ്പ് പാടത്താണ് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ തന്നെ ഗ്രാമത്തിലുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
കരിമ്പ് തോട്ടത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച പോലീസ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കരിമ്പ് തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്