അംബേദ്കര്‍ ഗ്രാമം പദ്ധതി കോളനികളുടെ മുഖഛായ മാറ്റി – മുഖ്യമന്ത്രി പിണറായി വിജയന്‍

പാര്‍ശ്വവത്കരിക്കരിക്കപ്പെടുന്ന ജനവിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കു കയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, പുഴവയല്‍ കോളനി അടക്കമുളള സംസ്ഥാനത്തെ 80 കോളനികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിടുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ കോളനികളുടെ മുഖഛായ മാറ്റാന്‍ സാധിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 427 പട്ടികജാതി കോളനിയുടെയും 95 പട്ടിക വര്‍ഗ്ഗ കോളനിയുടെയും വികസന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. ഇതില്‍ 117 പട്ടികജാതി കോളനികളുടെയും 60 പട്ടിക വര്‍ഗ്ഗ കോളനിയുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ള വിതരണം, ഭവന പുനരുദ്ധാരണം, റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മ്മാണം, സാംസ്‌കാരിക കേന്ദ്രം, സാമൂഹിക പഠനമുറി മുതലായ അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയിലൂടെ കോളനികളില്‍ ഒരുക്കിയിട്ടുളളത്.. ഇതിനായി .ഒരു കോടി രൂപയാണ് ഓരോ കോളനിയിലും ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടം പട്ടികജാതി കോളനിയില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, കെ വിജയന്‍, വാര്‍ഡ് മെമ്പര്‍ ലൈജി തോമസ്, ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജര്‍ ഒ. കെ സജിത്ത്, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ കെ. കെ. ഷാജു, തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി

‘കുടുംബം ആരെയും കണ്ടിട്ടും സംസാരിച്ചിട്ടുമില്ല’: വാര്‍ത്തകള്‍ തളളി തലാലിന്റെ സഹോദരന്റെ പോസ്റ്റ്

സനാ: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *