കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് കോണ്‍ഫറസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 6 പരാതികള്‍ തീര്‍പ്പാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യമുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ആകെ 11 പരാതികളാണ് അദാലത്തിലേക്ക് എത്തിയത്. പുതിയതായി 6 പരാതികള്‍ കൂടി ലഭിച്ചു. തീര്‍പ്പാക്കാത്തവ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വയനാട് ജില്ലാ ഹയര്‍സെക്കന്ററി ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗങ്ങളായ കെ. കെ. വിദ്യ, കെ. പി. ഷജീറ, റെനീഷ് മാത്യു, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ സബി റ്റി. എസ്, അസിസ്റ്റന്റ് രമ്യ എസ്. എന്‍, എന്നിവര്‍ പങ്കെടുത്തു.

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം
സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്