കുരങ്ങ് പനി: വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുള്ളന്‍കൊല്ലി സ്വദേശിയക്ക് കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുരങ്ങ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വനത്തിനോട് ചേര്‍ന്നുള്ള കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. കുരങ്ങിന്റെ ശരീരത്തില്‍ കടിച്ച ചെള്ളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ രോഗ ബാധയേല്‍ക്കുന്നത്. പനി, ശരീരവേദന, തലവേദന, ചുമ, കഫക്കെട്ട് എന്നിവയാണ് കുരങ്ങ് പനി രോഗലക്ഷണങ്ങള്‍. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* കുരങ്ങ് പനി കാണപ്പെട്ട വനത്തിനുള്ളിലെ പ്രദേശങ്ങളില്‍ പോകാതിരിക്കുക.

* വനത്തിനുള്ളില്‍ പോകുന്നവര്‍ ശരീരഭാഗങ്ങളില്‍ ലേപനങ്ങള്‍ പുരട്ടുകയും, കട്ടിയുള്ള നീളന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടതുമാണ്.

* കുരങ്ങ് പനി കാണപ്പെട്ട പ്രദേശങ്ങളിലെ തോട്, കുളം എന്നീ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക.

* ചെള്ള് കടി ഏറ്റിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടണം.

* രോഗബാധയുള്ള അതിതീവ്ര മേഖലകളില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷന്‍ കാമ്പുകളില്‍ പ്രദേശവാസികള്‍ പങ്കെടുത്ത് മൂന്ന് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്.

* വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ചെള്ള് കടിക്കാതിരിക്കാനുള്ള ലേപനം മൃഗാശുപത്രികളില്‍ ലഭ്യമാണ്.

* കുരങ്ങ് മരണം ഉണ്ടായാല്‍ പ്രദേശവാസികള്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം.

ജില്ലയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്

. 198 പേര്‍ക്ക് രോഗമുക്തി
. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.02.21) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 198 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25027 ആയി. 22939 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1815 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1568 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കോട്ടത്തറ സ്വദേശികള്‍ 17, മാനന്തവാടി 14, മീനങ്ങാടി, ബത്തേരി, വൈത്തിരി 9 വീതം, വെള്ളമുണ്ട 8, നെന്മേനി 7, തവിഞ്ഞാല്‍ 6, മേപ്പാടി, തരിയോട് 5 പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, പൂതാടി, പുല്‍പള്ളി, തിരുനെല്ലി 4 പേര്‍ വീതം, അമ്പലവയല്‍, മുട്ടില്‍ 3 പേര്‍ വീതം, എടവക, മുള്ളന്‍കൊല്ലി, പൊഴുതന 2 പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന രണ്ട് ബത്തേരി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

198 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികള്‍ 4, തരിയോട് 3, പുല്‍പള്ളി, കണിയാമ്പറ്റ, തൊണ്ടര്‍നാട്, മാനന്തവാടി 2 വീതം, അമ്പലവയല്‍, പനമരം, നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി, പടിഞ്ഞാറത്തറ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 175 പേരുമാണ് രോഗമുക്തരായത്.

576 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.02.21) പുതുതായി നിരീക്ഷണത്തിലായത് 576 പേരാണ്. 481 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6440 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1257 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 266923 സാമ്പിളുകളില്‍ 265699 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 240672 നെഗറ്റീവും 25027 പോസിറ്റീവുമാണ്.

: വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ പിണങ്ങോട്,മൂരിക്കാപ്പ്,ചൂലപുരം,അത്തിമൂല,മുതിരപ്പാറ,കോടഞ്ചേരിക്കുന്ന് ഭാഗത്ത് ഇന്ന് (ശനി) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വനിത ഹോസ്റ്റൽ വാർഡൻ നിയമനം

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024), ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി

കിടുവല്ല അല്‍ കിടു! റെക്കോഡുകള്‍ സ്വന്തം പേരിലാക്കി ഐഫോണ്‍ 17 എയര്‍; വില വെറും ‘ഒന്നേകാല്‍ ലക്ഷം’ മുതല്‍

ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ്‌ ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നോമിനേഷന്‍ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *