യു.എ.ഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി.

യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ നീട്ടിയതായി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷന്‍റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസമാവും. പലരും വിസ കഴിഞ്ഞും ഇവിടെ തങ്ങുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ വിസ കാലാവധി കഴിയുന്നവരുമുണ്ട്. കാലാവധി കഴിഞ്ഞ് തങ്ങിയാൽ വൻ തുക പിഴ അടക്കേണ്ടി വരും. സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയത് മൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് അറിയാതെയാണ് പ്രവാസികൾ ഇവിടെ കഴിയുന്നത്. വിസ പുതുക്കണമെങ്കിൽ ഏകദേശം 1000 ദിർഹമെങ്കിലും വേണ്ടിവരും. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയാണ് വിസ കാലാവധി നീട്ടിയത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണമുണ്ടായാൽ മാത്രമേ പ്രവാസികൾക്ക് ഇക്കാര്യത്തിൽ ആശ്വസിക്കാൻ കഴിയൂ.

രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കി; 5000രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകിട്ട്

സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് മലയാളിയെ ജയിലിലായി; സംശയം തോന്നി കസ്റ്റംസ് പിടികൂടി, നാലര മാസത്തിന് ശേഷം മോചനം

റിയാദ്: നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫക്കാണ്‌ നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്. അയൽവാസിയായ സുഹൃത്ത്

മൊബൈൽ കളവ് പോയോ? അതോ മിസായോ? തിരികെ കിട്ടും, ഇതാ ഒരു പൊലീസ് മാതൃക, തിരികെ നൽകിയത് 5 ലക്ഷത്തോളം വിലയുള്ള 30 എണ്ണം

തിരുവനന്തപുരം: മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടാക്കൾ കവർന്നതോ ആയ സംഭവങ്ങളിൽ ഇനി ടെൻഷൻ വേണ്ട. കേരള പൊലീസ് ഈ ഫോണുകൾ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകും. നഗരത്തിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ

അഡ്മിഷൻ കൗൺസിലിങ്‌

കൽപ്പറ്റ ഗവ. ഐടിഐയിൽ 2025 വർഷത്തെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട കൗൺസിലിങ് നാളെ (ജൂലൈ 15) രാവിലെ 9 മുതൽ സ്ഥാപനത്തിൽ നടക്കും. മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ 205 വരെ ഇൻഡക്സ്‌

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.