വികസന നേര്‍ക്കാഴ്ചകള്‍: ഡോക്യുമെന്ററിയും കോഫിടേബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ അഞ്ചു വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന മുന്നേറ്റങ്ങളെ കോര്‍ത്തിണക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഡോക്യുമെന്ററിയും കോഫിടേബിള്‍ പുസ്തകവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന വയനാട് പാക്കേജ് പ്രഖ്യാപന ചടങ്ങിലായിരുന്നു പ്രകാശനം.

ഇനിയും മുന്നോട്ട് എന്ന ബാനറില്‍- നിറമുള്ള ഗോത്രജീവിതം, അതുല്യം ആതുരാലയങ്ങള്‍, സഫലം വീടെന്ന സ്വപ്നം, കൃഷിയിടങ്ങള്‍ പുതിയഗാഥകള്‍, സുശക്തം പട്ടിണിയില്ലാത്ത നാട്, കാലം മാറി നാടെങ്ങും വികസനം, പ്രതീക്ഷകളുടെ പൂക്കാലം, സഞ്ചാരികളെ വയനാട് കാണാം, കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ വേഗത്തില്‍ എന്നിങ്ങനെ 9 ഹ്രസ്വ ചിത്രങ്ങള്‍ അടങ്ങിയതാണു ഡോക്യുമെന്ററി.
മുഖം മിനുക്കിയ വയനാട്ടിലെ വിനോദ കേന്ദ്രങ്ങളും ആദിവാസി വീടുകളും റോഡുകളും വിദ്യാലയങ്ങളും അടക്കം നൂറോളം ബഹുവര്‍ണ്ണചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഫി ടേബിള്‍ ബുക്ക്. ജില്ലയുടെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര വികസനത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു വരുന്നു.

ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, സബ് കളക്ടര്‍ വികല്പ് ഭരദ്വാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ

ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.