ബത്തേരി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പുതിയ പരിഷ്ക്കാരങ്ങൾ കോളേജ് വിദ്യാഭ്യാസ മേഖലയിൽ അക്കാഡമിക് മുരടിപ്പിനും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കും കാരണമായെന്ന് കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി. ടി.എ) ജില്ലാ സമ്മേളനം വിലയിരുത്തി.കോളേജുകളിലെ പി.ജി. വെയ്റ്റേജും ഏകാദ്ധ്യാപിക തസ്തികയും നിർത്തലാക്കി. നിലവിലുള്ള 3500 അദ്ധ്യാപിക തസ്തിക ഇല്ലാതാക്കി അടുത്ത പത്ത് വർഷത്തേക്ക് കോളേജുകളിലെ നിയമനം പൂർണ്ണമായും നിരോധിച്ചു. സംസ്ഥാനത്ത് പതിനഞ്ച് വർഷമായി കോളേജ് അദ്ധ്യാപകർക്ക് മാത്രം ശംബള പരിഷ്ക്കരണം നിഷേധിച്ചു’ കോളേജ് അദ്ധ്യാപകരെ അപമാനിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥതയും യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ അതിപ്രസരവുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പതനത്തിന് കാരണമെന്ന് സമ്മേളനം വ്യക്തമാക്കി.
കോളേജ് അദ്ധ്യാപകരുടെ ശംബള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കെ.പി.സി.ടി.എ ജില്ലാ പ്രസീഡണ്ടും സംസ്ഥാന. വർക്കിങ്ങ് കമ്മറ്റി അംഗവുമായ ഡോ. പി. എ മത്തായി യോഗത്തിന് അദ്ധ്യക്ഷത. വഹിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസീഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.ടി.എ വനിതാ സെല്ലിൻ്റ ഉദ്ഘാടനം മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. സംസ്ഥാന സർവീസ് സെൽ കൺവീനർ ഡോ: വി,ജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോഷി മാത്യൂ, ഡോ. മരിയ മാർട്ടിൻ ജോസഫ്, ഡോ: അനൂപ് തങ്കച്ചൻ, ഡോ. സീന തോമസ്, അമൽ ജോയി, ബാബു പഴുപ്പത്തൂർ, സിബി ജോസഫ് , കബീർ പി, കോശി സി.ജെ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി