കമ്പളക്കാട് : കമ്പളക്കാട്ടെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് സർക്കാർ സ്കൂളുകളിൽ നിന്ന് വിദ്യാഭ്യാസം നേടി ജില്ലയിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ഐ.ആർ.പി.എഫ്.എസ് കാറ്റഗറിയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉന്നത സേവനങ്ങൾ ചെയ്ത് നിലവിൽ മുംബൈ ഡി.ഐ ജി യായ കെ.കെ അഷ്റഫ് സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയിൽ നിന്ന് ഇന്ത്യൻ പൊലീസ് മെഡൽ നേടിയതിന് ജന്മനാടിന്റെ ആദരം. ജാതി മത രാഷ്ട്രീയ ഭേദമന്യേ 15ന് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച് ഗംഭീരമായി നൽകാൻ പൗരസമിതി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4 മണിക്ക് ചെയർമാൻ കെ.കെ അഹ്മ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രൻ എം.എൽ.എ , ഐ.സി ബാലകൃഷ്ണൻ എം.എൽ .എ, ജില്ലാ കളക്ടർ അദീല അബ്ദുള്ള ഐ.എ.എസ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കമലാ രാമൻ, പി.പി റനീഷ്, നസീമ മങ്ങാടൻ , മത-രാഷ്ട്രീയ-സാംസ്കാരിക പ്രതിനിധികൾ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ ജനറൽ കൺവീനർ സി.രവീന്ദ്രൻ , ട്രഷറർ കടവൻ മോയിൻ , വൈസ് ചെയർമാൻ ഡോ. അമ്പി ചിറയിൽ, പ്രോഗ്രാം കൺവീനർ പി.സി. അബ്ദുൽ മജീദ്, ജോ.കൺവീനർ താരീഖ് കടവൻ ഫിനാൻസ് കമ്മിറ്റി കൺവീനർ വി.പി ശുക്കൂർ ഹാജി, പബ്ലിസിറ്റി കൺവീനർ ഷൈജൽ കുന്നത്ത് സംബന്ധിച്ചു.

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32),