വൈദ്യുതി വര്‍ധനവിന് സൗരോര്‍ജ ഉത്പാദനം കൂടുതല്‍ പ്രായോഗികം – മന്ത്രി എം.എം. മണി

ഊര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സൗരോര്‍ജ ഉത്പാദന പദ്ധതികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. അമ്പലവയല്‍ 66 കെ.വി. സബ്സ്റ്റേഷന്റെയും സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 30 ശതമാനം മാത്രമാണ് നിലവിലുളള പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നത്. 8500 കോടിയിലധികം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി മറ്റിടങ്ങളില്‍ നിന്നും എത്തിക്കുന്നത്. ജലവൈദ്യുത പദ്ധതികളുടെ സാധ്യത കുറയുകയും, താപനിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങി നല്‍കിയാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ തുക ചെവഴിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ സാധ്യത ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ 1000 വാട്ട് സൗരോര്‍ജ ഉത്പാദനത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സൗരോര്‍ജ ഉത്പാദനം തരിശ് ഭൂമിയിലും, പുരപ്പുറങ്ങളിലും സ്വന്തം നിലയില്‍ നടത്താന്‍ സാധിക്കും. ഇതിനായി വൈദ്യുതി വകുപ്പ് നേരിട്ട് സജ്ജീകരണങ്ങള്‍ ഒരുക്കി നല്‍കുന്നതാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഉപയോഗവും കുറയ്ക്കുന്നതിലൂടെ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി സംസ്ഥാനത്ത് എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അമ്പലവയലില്‍ ഉദ്ഘാടനം ചെയ്ത 66 കെ.വി സബ്സ്റ്റേഷന്‍ ഉടന്‍ 110 കെ.വി സബസ്റ്റേഷനായി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇനി വരുന്ന 50 വര്‍ഷത്തേക്ക് വൈദ്യുതി രംഗത്ത് പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിനായി പഴയ ലൈനുകള്‍ മാറ്റി പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമ്പലവയല്‍, മേപ്പാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. റവന്യൂ വകുപ്പില്‍ നിന്ന് സ്ഥലം വാങ്ങിയാണ് കൊളഗപ്പാറ മുതല്‍ അമ്പലവയല്‍ വരെ 110 കെ.വി നിലവാരത്തില്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ചത്. 12.56 കോടി രൂപയാണ് സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി ചെലവായത്.

അമ്പലവയലില്‍ വാതില്‍പ്പടി സേവനവും
അമ്പലവയല്‍ സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെ ഉദ്ഘാടനവും ഗുണഭോക്താവിന്റെ അപേക്ഷ സ്വിച്ച് ഓണ്‍ ചെയ്ത് മന്ത്രി നിര്‍വ്വഹിച്ചു. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫോസ്/കണക്റ്റഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍/ മീറ്റര്‍ മാറ്റിവെയ്ക്കല്‍ എന്നീ സേവനങ്ങളാണ് ഇനി മുതല്‍ ഓഫീസിലെത്താതെ തന്നെ ഗുണഭോക്താവിന് ലഭ്യമാകുന്നത്. 1912 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ടത്.
അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അനീഷ് ബി. നായര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, സ്ഥിരം സമിതി അംഗം ജെസ്സി ജോര്‍ജ്ജ്, കെ.എസ്.ഇ.ബി. ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ സുനില്‍ ജോയ്, കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സജി പൗലോസ്, കോഴിക്കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിശീലക നിയമനം

ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.