സ്റ്റുഡൻ്റ് ഡോക്ടർ കാഡറ്റ് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.

സ്റ്റുഡൻ്റ് ഡോക്ടർ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവ്വഹിച്ചു. സ്റ്റുഡൻ്റ് ഡോക്ടർ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കുട്ടികൾക്കായി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുട്ടികൾക്കിടയിൽ തന്നെ അവരുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി കുട്ടി ഡോക്ടർമാർ എന്ന പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിലൂടെ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പ് വരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മുതിർന്നവർക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കി നൽകാനും കുട്ടി ഡോക്ടർമാർക്ക് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിൽ 1882 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയത്. വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് താത്പര്യവും കാര്യക്ഷമതയുമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയത്. രാജ്യത്തെ സ്വതന്ത്ര സിവിലിയൻ ബഹുമതിയായ സ്കോച്ച് അവാർഡും പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹാംലറ്റ് ആശ രണ്ടാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ജില്ലയിലെ ആദിവാസി വിഭാഗത്തിൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ഹാംലറ്റ് ആശ പദ്ധതി ആരംഭിച്ചത്. ആശ പ്രവർത്തകരുടെ സഹായത്തോടെ കോളനികളിലെ ഗർഭിണികൾ, നവജാതശിശുക്കൾ ഉൾപ്പെടെയുള്ളവരുടെ പരിചരണം കാര്യക്ഷമമായി നടത്താൻ സാധിച്ചു. ജില്ലയിലെ 241 ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചാണ് ഹാംലറ്റ് ആശമാർ പ്രവർത്തിക്കുന്നത്.

കളക്ട്രേറ്റ് എ.പി.ജെ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം.എ. മുഹമ്മദ് ബഷീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം സി.പി.എം ഡോ. ബി. അഭിലാഷ്, ജില്ലാ മാസ് മീഡിയാ ഓഫീസർ കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.