വയനാട് കൽപ്പറ്റയിലെ കൽപ്പറ്റയിലെ ഡിസിസി ഓഫീസായ രാജീവ് ഭവന് മുന്നിൽ വ്യാപകമായി പോസ്റ്ററുകൾ.യു ഡി എഫ് സ്ഥാനാർത്ഥി ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഡിസിസിയെ പിരിച്ചു വിടുക എന്നാണ് പ്രിന്റ് ചെയ്ത പോസ്റ്ററുകളിലുള്ളത്. ഇന്ന് 7 മണിയോടെയാണ് പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.