ബത്തേരി: എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ ബത്തേരി കാരക്കണ്ടി കവല ഭാഗത്ത് നടത്തിയ പരിശോധനയില്‍ 690 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ബത്തേരി മണിച്ചിറ പുല്‍ക്കുയിയില്‍ അജ്‌നാസ് ആണ് അറസ്റ്റിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ബി ബാബുരാജ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍, അനില്‍, പ്രമോദ്, രാജേഷ്, നിഷാദ്,ഡ്രൈവർ അന്‍വര്‍ കള്ളോളി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10