വേമ്പനാട്ടുകായൽ തീരത്തെ കെടിഡിസിയുടെ മോട്ടൽ ആരാമിൽ വരുന്നത് മനോഹരമായ ഇരുനില റസ്റ്റോറന്റ്. ഈ റസ്റ്റോറന്റ് എങ്ങനെയാണ് പണി കഴിപ്പിച്ചിരിക്കുന്നത് എന്നല്ലേ..? കെഎസ്ആർടിസി ബസ് രൂപ മാറ്റം വരുത്തിയെടുത്ത് അതിമനോഹരമായ രീതിയിലാണ് റസ്റ്റോറന്റ് ഒരുങ്ങുന്നത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിർമിക്കുന്ന ഈ റസ്റ്റോറന്റിന്റെ താഴ്ഭാഗം പൂർണമായും ശീതീകരിച്ചതും, മുകൾ ഭാഗം ഓപ്പൺ ഡക്ക് എന്ന രീതിയിൽ ഉള്ളതുമാണ്.
ഒരേ സമയം 50 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഹോട്ടൽ ഏപ്രിൽ മാസത്തോടെ തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.