വയനാട് ജില്ലയില്‍ ഇന്ന് (4.03.21) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 97 പേര്‍ രോഗമുക്തി നേടി. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27184 ആയി. 25624 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1297 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ;റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്
മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മെയ് 19 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ സമരം