വയനാട് ജില്ലയില്‍ ഇന്ന് (14.03.21) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 59 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27686 ആയി. 26744 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 787 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 727 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ