പ്രവാസി വയനാട് യുഎഇ സെൻട്രൽ കമ്മിറ്റി 2021-2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഡോക്ടർ സുനിൽ പായിക്കാട്( ചെയർമാൻ,മൊയ്തു മക്കിയാട്( ജനറൽ കൺവീനർ), സെയ്‌ഫുദ്ദിൻ ബത്തേരി(ട്രഷറർ) എന്നിവരാണ് പുതിയ സാരഥികൾ.
യുഎഇയിലും വയനാട്ടിലുമായി ജീവകാരുണ്യ മേഖലയിലും , കലാ-കായിക – സാംസ്കാരിക രംഗത്തും വർഷങ്ങളായി നിസ്തുലമായ പ്രവർത്തനം നടത്തുന്ന പ്രവാസി വയനാടിന്റെ വാർഷിക ജനറൽ ബോഡി,നിലവിലെ കോവിഡ് സാഹചര്യത്തിൽ പ്രത്യേക ഓൺലൈൻ കൺവെൻഷനായി നടന്നു. മജീദ് മടക്കിമല , പ്രസാദ് ജോൺ ,അഡ്വ: മുഹമ്മദലി എന്നിവർ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . മറ്റു ഭാരവാഹികളെയും പ്രസ്തുത യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു . വിവിധ ചാപ്റ്റർ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുകയും പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു .

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ