മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും, എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും പിന്നീട് ബത്തേരി പൊലിസിന് കൈമാറും.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്