പൊഴുതന ഊളങ്ങാടൻ കുഞ്ഞി മുഹമ്മദ്(68 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
അർബുദ രോഗ ചികിത്സയ്ക്ക് ഒരു മാസം മുമ്പാണ് മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നു വൈകിട്ട് 7 മണിയോടെ ആയിരുന്നു മരണം.

മൂന്നുതൊട്ടിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചെന്നലോട് മൂന്നുതൊട്ടിപ്പടി റോഡ് യാത്രക്കായി തുറന്നു കൊടുത്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്.







