കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലും മാനന്തവാടി താലൂക്ക് ഓഫീസിലും ജൂലൈ 30 മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. സബ് കളക്ടര്‍ ഓഫീസ് (04935 240222) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയും താലൂക്ക് ഓഫീസ് (04935 241111) വൈകീട്ട് 6 മുതല്‍ രാവിലെ 9 വരെയുമുളള സമയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്