വാളാട് നിവാസികളുടെ ദുരിതത്തിന് അറുതിവരുത്തണം:മുസ്ലിം ലീഗ്

വാളാട്:കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്ന പ്രദേശമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്.സമൂഹത്തിലെ നാനാ തുറയില്‍ പെട്ട ആളുകളും അധിവസിക്കുന്ന വാളാടിന്റെ സാമൂഹ്യവ്യവസ്ഥയില്‍ കോവിഡിന്റെ സാന്നിധ്യവും ലോക്ഡൗണും ആശ്വാസ്യകരമല്ലാതെയാണ് സ്വാധീനിക്കപ്പെട്ടിട്ടുള്ളത്. ജനസംഖ്യയുടെ ഭൂരിഭാഗവും നിത്യവേതനത്തിലൂടെ ഉപജീവനം കണ്ടെത്തി ജീവിച്ചുപോരുന്ന ഒരു മഹാഭൂരിപക്ഷം ജനങ്ങള്‍ ജീവിക്കുന്ന വാളാട് പോലൊരു പ്രദേശത്ത് ഒരുമാസക്കാലമായി അടഞ്ഞുകിടന്നാലുള്ള ദുരവസ്ഥ അതീവ ദുരന്തപൂര്‍ണമാണെന്നും കര്‍ഷകരുടെയും നിത്യവേതനക്കാരായ തൊഴിലാളികളുടെയും ക്ഷേമം ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളണമെന്നും വാളാട് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികളായപ്രസിഡണ്ട് നാസര്‍ കെ. ജനറല്‍ സെക്രട്ടറി മോയിന്‍ കാസിം എന്നിവര്‍ പ്രസ്താവിച്ചു.

കൃഷിയിലൂടെ ഉപജീവനം നയിച്ചുപോരുന്ന പ്രധാനപ്പെട്ട ഒരുവിഭാഗത്തിന്റെ വിളകള്‍ നശിച്ചും വിപണിയില്‍ ആവശ്യക്കാരില്ലാത്ത രീതിയില്‍ നശിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. വാഴക്കൃഷിയുടെ വിളവെടുപ്പുകാലമായ ഈ മാസത്തിലെ ഭൂരിഭാഗം ദിവസങ്ങളും ലോക്ഡൗണ്‍ കാരണം വിളവെടുപ്പ് നടക്കാതെ വാഴക്കുലകള്‍ നശിച്ചുപോയികൊണ്ടിരിക്കുന്നത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതിലും അപ്പുറമാണ്. ക്ഷീരകര്‍ഷകരെയും തെല്ലൊന്നുമല്ല വാളാട്ടിലെ കോവിഡ് കാലം പ്രതിസന്ധിയില്‍ ആക്കിയിട്ടുള്ളത്. കാലിത്തീറ്റയുടെ ക്ഷാമവും പാലിന്റെ ആവശ്യക്കാര്‍ കുറഞ്ഞതും കര്‍ഷകകുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെ ഊരുകള്‍ മുഴുവനായും കൂലിപ്പണിക്കാരോ കര്‍ഷകവൃത്തിയില്‍ ഏര്‍പെടുന്നവരോ ആണ്. അവരുടെ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞുകിടക്കുക വഴി പല ഊരുകളിലും പട്ടിണി പരിവട്ടമാണ് ഒരു മാസക്കാലമായി നിലനില്‍ക്കുന്നതെന്നും വാളാട് മുസ്ലിം ലീഗ് കമ്മറ്റി പ്രസ്താവിച്ചു.

നിത്യ രോഗികള്‍, ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, വാര്‍ധ്യക്യസഹജ രോഗം പേറുന്ന വൃദ്ധജനങ്ങള്‍ തുടങ്ങിയ സമൂഹത്തിലെ ഏറെ ശ്രദ്ധ ചെലുത്തപ്പെടേണ്ട പ്രധാന വിഭാഗങ്ങളായവര്‍ക്ക് ഈ പ്രതിസന്ധികാലത്ത് ചികിത്സ പര്യാപ്തമായി ലഭിക്കുന്നില്ല. മരുന്നും മറ്റു പോഷകാഹാരങ്ങളും വിരളമായി മാത്രമേ ലഭ്യമാവുന്നുമുള്ളൂ. ഇത്തരം സാമൂഹിക വിഷയങ്ങളിലാണ് വാളാട് അകപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ ബന്ധപ്പെട്ട അധികാരികളും സര്‍ക്കാരും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുകയും കര്‍ഷകരുടെയും നിത്യവേദനക്കാരായ തൊഴിലാളികളുടെയും ക്ഷേമം ഉറപൊതുവരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.

ആദിവാസി ഊരുകളിലെ പ്രശ്‌നപരിഹാരത്തിന് പ്രമോട്ടര്‍മാരും അതത് വാര്‍ഡ് മെമ്പര്‍മാരുമായി ചര്‍ച്ചചെയ്ത് പ്രതിസന്ധികള്‍ ദൂരീകരിക്കാനുതകുന്ന പദ്ധതികളും നയപരിപാടികളും പ്രവര്‍ത്തികമാക്കണം. ആതുര സേവന രംഗത്ത് വാളാട്ടിലെ പ്രത്യേകം ശ്രദ്ധവേണ്ട വിഭാഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കേള്‍ക്കാനും പരിഹാരം കണ്ടെത്തുവാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സേവനങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുകയും സാധ്യമാക്കുകയും ചെയ്യണം.

കോവിഡ് ഉയര്‍ത്തിയ ഭീഷണിയെ വാളാട് പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് നേരിട്ടത്. തുടര്‍വ്യാപനങ്ങളില്‍നിന്നും നാടിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞു. തുടര്‍ന്നും നാടിന്റെ ആരോഗ്യത്തിനുവേണ്ടി ആരോഗ്യവകുപ്പിന്റെ മുഴുവന്‍ പ്രോട്ടോകോളുകളും പ്രദേശവാസികള്‍ ശിരസ്സാവഹിക്കണമെന്നും വാളാട് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികളായപ്രസിഡണ്ട് നാസര്‍ കെ. ജനറല്‍ സെക്രട്ടറി മോയിന്‍ കാസിം എന്നിവര്‍ പ്രസ്താവിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.