ലോക്ക്ഡൗൺ കാലത്ത് സംരംഭകയും ഉടമയുമായ വിധവയോട് കൊടും ക്രൂരത.അഞ്ചു മാസമായിട്ടും കെട്ടിടത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെട്ടിട ഉടമസ്ഥൻ തയ്യാറാകുന്നില്ലെന്ന് പരാതി.കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അരുൺ ടൂറിസ്റ്റ് ഹോമിനു സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന ബാർബർ ഷോപ്പിലെ ഉടമയും വിധവയുമായ കണിയാമ്പറ്റ സ്വദേശി ചിത്രമൂല കുട്ടിയമ്മയോടെയാണ് കെട്ടിടത്തിൻ്റെ ഉടമസ്ഥൻ്റെ ക്രൂരത. കഴിഞ്ഞ മാർച്ച് മാസം കെട്ടിട ഉടമസ്ഥൻ വൈദ്യുതി വിച്ഛേദിച്ചതാണ്. അഞ്ചു മാസമായി ഷോപ്പ് തുറക്കാതെയായതോടെ കുട്ടിയമ്മ ആത്മഹത്യയുടെ വക്കിലാണ്. 30 വർഷമായി ഇവിടെ ഇവർ ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവിൻ്റെ മരണശേഷം സ്ഥാപനം നടത്തിപ്പിനു കഴിയാതെ വന്നതോടെ രണ്ടു തൊഴിലാളികളെ വെച്ചായിരുന്നു കുട്ടിയമ്മ ബാർബർ ഷോപ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.വാടക കൊടുക്കാൻ തയ്യാറാണെങ്കിലും ഉടമസ്ഥൻ വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും ഉടമസ്ഥൻ സഹകരിക്കുന്നില്ലെന്നും, തന്നെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കുട്ടിയമ്മ പറഞ്ഞു. പോലീസിന് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഇല്ലെന്നും ഇവർ പറഞ്ഞു. ഹൃദ്രോഗിയായ കുട്ടിയമ്മയ്ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടു പോലുമില്ല. ഇവർ താമസിക്കുന്നത് ഷീറ്റ് മറച്ചുകെട്ടിയ ഷെഡിലാണ്. മൂന്ന് പെൺമക്കളുള്ള കുട്ടിയമ്മ രണ്ടു പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു. രോഗിയായ മറ്റൊരു മകൾ ഇപ്പോഴും കോഴിക്കോട് അഗതിമന്ദിരത്തിലാണ്.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







