കൊവിഡിൽ വലഞ്ഞ് ജില്ലയിലെ വ്യാപാരികൾ

ഭീമമായ വാടക നൽകി മുനിസിപ്പാലിറ്റി കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന ഇവർക്ക് മഹാമാരിയിൽ നിന്നും നാട് മുക്തി നേടി ജനജീവിതം സാധാരണഗതിയിലാകുന്നത് വരെ ഈ നിലയ്ക്ക് മാറ്റമുണ്ടാകില്ല.
അതിനാൽ വാടക പകുതിയായി കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് വരെ കൽപ്പറ്റ പഴയ ബസ്റ്റാന്റ് കെട്ടിടത്തിലെ വ്യാപാരികൾ വാടക കൃത്യമായി അടച്ചവരാണ്.
അത് കൊണ്ട് തന്നെ കേരള സർക്കാർ കോവിഡ് ഭീഷണി ഒഴിവായി ജനജീവിതം സാധാരണ നിലയിൽ ആവുന്നത് വരെയുള്ള വാടക 50% കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനജീവിതവും , വ്യാപാരമേഖലയും താറുമാറായി കിടക്കുകയാണ് .സംസ്ഥാനത്തു ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോഴും ,
കൽപ്പറ്റ മുനിസിപ്പാലിറ്റി യിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും കടകളെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു.
കടകൾ തുറന്നു കിടക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളും വാഹനങ്ങളും ഇല്ലാത്തതിനാൽ കച്ചവടം നന്നേ കുറവാണ്‌. കൽപ്പറ്റ യിലെ പഴയബസ്റ്റാൻഡ് മുറികളിൽ കച്ചവടം ചെയ്യുന്നവർ മാത്രമല്ല ,കേരളത്തിൽ അങ്ങോളമിങ്ങോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , മുനിസിപ്പാലിറ്റി കളുടെയും കെട്ടിടങ്ങളിൽ ഭീമമായ വാടക നൽകി കച്ചവടം ചെയ്യുന്ന എല്ലാവരും പ്രതിസന്ധിയിൽ തന്നെയാണ്.സർക്കാർ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

തോൽവി ഉറപ്പിച്ച സി പി എം രാഷ്ട്രീയ നാടകം കളിക്കുന്നു – യു ഡി എഫ്

കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ്

നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

നൂൽപ്പുഴ:നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി

മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.