വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങി, ഇന്ത്യയ്ക്ക് പ്രത്യേകം മോഡല്‍; ഫോട്ടോയ്ക്ക് സ്വാഭാവിക നിറം നല്‍കും ക്യാമറകൾ; വില, മറ്റു സവിശേഷതകള്‍ അറിയാം

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വണ്‍പ്ലസ് 9, 9 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു. ആഗോള വിപണിയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ചതായിരിക്കും ഈ ഹാൻഡ്സെറ്റുകളെന്നാണ് കരുതുന്നത്. ഇതോടൊപ്പം ഇന്ത്യയ്ക്കു മാത്രമായി വണ്‍പ്ലസ് 9 ആറും (9R) അവതരിപ്പിച്ചു. വണ്‍പ്ലസ് 9, 9 പ്രോ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉപയോഗിച്ചാണെങ്കില്‍, 9ആര്‍ മോഡലിന് അല്‍പം താഴെയുള്ള സ്‌നാപ്ഡ്രാഗണ്‍ 879 ചിപ്പാണ് നല്‍കിയിരിക്കുന്നത്.

ഇവയില്‍ 9 പ്രോ ആണ് വണ്‍പ്ലസിന്റെ ഈ വര്‍ഷത്തെ അഭിമാന ഫോണ്‍. ക്യാമറാ നിര്‍മാണത്തിലെ അതികായകരായ ഹാസല്‍ബ്ലാഡുമായി ചേര്‍ന്നു നിര്‍മിച്ച ക്യാമറകളാണ് ഫോണില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ വച്ച് ഫോട്ടോകള്‍ക്ക് ഏറ്റവും സ്വാഭാവിക നിറം നല്‍കുന്ന മോഡലുകളിലൊന്ന് വണ്‍പ്ലസിന്റേതായിരിക്കും എന്നതാണ് വണ്‍പ്ലസ്-ഹാസല്‍ബ്ലാഡ് സഖ്യത്തിന്റെ നേട്ടങ്ങളിലൊന്ന്.

വൺപ്ലസ് 9 പ്രോ

ഈ മോഡലിന് 6.7-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. പാനല്‍ എല്‍ടിപിഒ 120ഹെട്‌സ് വിഭാഗത്തില്‍ പെടുന്നു. റെസലൂഷന്‍ 1440 x 3216 അഥവ 525 ആണ്. 3ഡി കോണിങ് ഗൊറിലാ ഗ്ലാസ് സംരക്ഷണവും ഉണ്ട്. പ്രോ മോഡലിന് ക്വാഡ് ക്യാമറാ സെറ്റ്-അപ്പാണ്- എഫ്/1.8, 48 എംപി പ്രധാന ക്യമറ + 50 എംപി അള്‍ട്രാവൈഡ് + 8എംപി ടെലി + 2 എംപി മോണോക്രോം എന്നിവയാണ് സെന്‍സറുകള്‍. പ്രധാന ക്യാമറ സോണി നിര്‍മിച്ചതാണ്. ഇതിന് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. 8കെ വിഡിയോ, 4കെ വിഡിയോ 120പി വരെ, 1080 വിഡിയോ 240പി വരെ ടൈംലാപ്‌സ് തുടങ്ങിയവയും ഉണ്ട്. സെല്‍ഫിക്കായി നല്‍കിയിരിക്കുന്നത് സോണിയുടെ തന്നെ സെന്‍സറാണ്- 16എംപി റെസലൂഷന്‍. എല്‍പിഡിഡിആര്‍5 റാം, 4500 എംഎഎച് ബാറ്ററി, 65w ഫാസ്റ്റ് ചാര്‍ജിങ്, 50w വയര്‍ലെസ് ചാര്‍ജിങ്, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, എന്‍എഫ്‌സി, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട്, ഇരട്ട സ്‌റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയവയാണ് മറ്റു ചില ഫീച്ചറുകള്‍. ഇതില്‍ 50w വയര്‍ലെസ് ചാര്‍ജിങ് എടുത്തു പറയേണ്ട ഫീച്ചറാണ്.

വൺപ്ലസ് 9

വണ്‍പ്ലസ് 9 മോഡലിനു പ്രോസസര്‍ അടക്കം പല ഫീച്ചറുകളും വണ്‍പ്ലസ് 9 പ്രോയോട് സമാനമാണ്. വയര്‍ലെസ് ചാര്‍ജിങ് ഇല്ലെന്നാണ് പറയുന്നത്. സ്‌ക്രീന്‍ വലുപ്പം 6.55-ഇഞ്ചാണ്. റെസലൂഷന്‍ ഫുള്‍ എച്ഡി പ്ലസ് ആണ് (1080X2400). പിന്നിലുള്ളത് മൂന്നു ക്യാമറാ സിസ്റ്റമാണ്- 48എംപി+50എംപി+2എംപി. മുന്നില്‍ പ്രോ മോഡലിനോടു സമാനമായ സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

വൺപ്ലസ് 9 ആർ

വണ്‍പ്ലസ് 9ആറിന്റെ കാര്യത്തിലും പല ഫീച്ചറുകളും സമാനമാണ്. എന്നാല്‍ സ്‌ക്രീന്‍ സൈസ് 6.55-ഇഞ്ചാണ്. റെസലൂഷന്‍ ഫുള്‍ എച്ഡി പ്ലസ് ആണ് (1080 x 2400). പിന്നിലുള്ളത് മൂന്നു ക്യാമറാ സിസ്റ്റമാണ്- 48എംപി+50എംപി+2എംപി. മുന്നില്‍ 16എംപി സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എല്ലാ ഫോണുകളും ആന്‍ഡ്രോയിഡ് 11-കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പുതിയ ക്യാമറാ സിസ്റ്റം

വണ്‍പ്ലസ് മോഡലുകളിൽ എക്കാലത്തും മികച്ച ക്യാമറാ സിസ്റ്റങ്ങള്‍ തന്നെയായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍, ഇവയ്ക്ക് ചില ഫ്‌ളാഗ്ഷിപ്പുകളെ വെല്ലുന്ന കഴിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനുമാവില്ല. അതിനാലാണ് വണ്‍പ്ലസ് ഇക്കുറി ഹാസല്‍ബ്ലാഡുമായി ചേര്‍ന്ന് ക്യാമറാ ലെന്‍സും ടെക്‌നോളജിയും വികസിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്ന രീതിയിലാണ് പിന്‍ക്യാമറാ സിസ്റ്റം പിടിപ്പിച്ചിരിക്കുന്നതെന്ന കാര്യം ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. തുടക്ക റിവ്യൂകള്‍ പറയുന്നത് നിങ്ങള്‍ വണ്‍പ്ലസ് 5ടി, വണ്‍പ്ലസ് 6 തുടങ്ങിയ മോഡലുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെങ്കില്‍ പുതിയ ഫോണുകള്‍ വാങ്ങിയാല്‍ പ്രകടമായ വ്യത്യാസം കാണാനാകുമെന്നാണ്. അതേസമയം, പുതിയ ക്യാമറാ സിസ്റ്റമടക്കമുള്ള ചില മാറ്റങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി വണ്‍പ്ലസ് 8 പ്രോയും മറ്റും ഉപയോഗിക്കുന്നവര്‍ എന്നാണ് വിലയിരുത്തല്‍.

മികച്ച കളര്‍

സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ നിന്നു ലഭിക്കുന്ന ഫോട്ടോകളുടെ കളര്‍ പൊതുവെ അത്ര മികച്ചതല്ല. വണ്‍പ്ലസും ഹാസല്‍ബ്ലാഡും തമ്മിലുള്ള സഖ്യം ശ്രമിച്ചിരിക്കുന്നത് ഫോട്ടോകള്‍ക്ക് ലോകത്തെ ഏറ്റവും മികച്ച കളര്‍ സമ്മാനിക്കാനാണെന്നു പറയുന്നു. (അതേസമയം, കളറിന്റെ കാര്യത്തില്‍ അങ്ങനെ മികച്ചതെന്നു പറഞ്ഞ് ഒന്ന് അവതരിപ്പിക്കാന്‍ സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എങ്ങനെയും മാറാമെന്നും വിമര്‍ശകര്‍ പറയുന്നു.) മറ്റൊരു മാറ്റം ഹാസല്‍ബ്ലാഡിന്റെ ഫോക്കസ് സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. 12-ബിറ്റ് റോ, ഇരട്ട നേറ്റീവ് ഐഎസ്ഒ തുടങ്ങിയവയും എടുത്തു പറയേണ്ട ഫീച്ചറുകളാണ്. ലോകത്ത് ഇന്നു ലഭ്യമായ സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ വച്ച് ഏറ്റവും സ്വാഭാവിക കളര്‍ നല്‍കുന്ന ഫോണുകളിലൊന്ന് തങ്ങളുടേതായിരിക്കുമെന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്.

വണ്‍പ്ലസ് വാച്ച്

പുതിയ സീരീസിനൊപ്പം വണ്‍പ്ലസിന്റെ ആദ്യ സ്മാര്‍ട് വാച്ചും പുറത്തിറക്കി. 1.39-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ഡിസ്‌പ്ലെയാണ് ഫീച്ചറുകളിലൊന്ന്. ഇതിന് 454×454 റെസലൂഷനാണ് ഉള്ളത്. സ്റ്റെയ്ന്‍‌ലെസ് സ്റ്റീല്‍ കെയ്‌സിന് 46 എംഎം വലുപ്പമാണുള്ളത്. 14 ദിവസം വരെ ബാറ്ററി നീണ്ടു നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വണ്‍പ്ലസ് അവതരിപ്പിച്ച മറ്റൊരു ഉപകരണം വയര്‍ലെസ് ചാര്‍ജര്‍ ആണ്.

വില വിവരങ്ങൾ

വണ്‍പ്ലസ് 9 – 8ജിബി റാം+128ജിബി റോം: 49,999 രൂപ

വണ്‍പ്ലസ് 9 – 12ജിബി റാം+256ജിബി റോം: 54,999 രൂപ

വണ്‍പ്ലസ് 9 പ്രോ – 8ജിബി റാം+128ജിബി റോം: 64,999 രൂപ

വണ്‍പ്ലസ്9 പ്രോ – 12ജിബി റാം+256ജിബി റോം: 69,999 രൂപ

വണ്‍പ്ലസ് 9ആര്‍ – 8ജിബി റാം+128 ജിബി റോം: 39,999 രൂപ

വണ്‍പ്ലസ് 9ആര്‍ – 12ജിബി റാം256+ജിബി റോം: 43,999 രൂപ

വണ്‍പ്ലസ് സ്മാര്‍ട് വാച്ച് 14,999 രൂപ

വയര്‍ലെസ് ചാര്‍ജര്‍ 5,990 രൂപ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.