മുത്തങ്ങ-:
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ
നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്
വരികയായിരുന്ന കേരള ആർ. റ്റി. സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 4.868 gm മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപുരായ ദേശത്തു കണ്ണാടിപ്പുര പോസ്റ്റ് ഇല്ലിക്കൊട്ടിൽ മുഹമ്മദ് മുഷ്‌രിഫ് (27) എന്നയാളെഅറസ്റ്റ്ചെയ്തു. പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി. കെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ
സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ്. സി. വി പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, അനീഷ്. എ.എസ് , വിനോദ്.പി.ആർ ചാൾസ്കുട്ടി ടി ഇ, സിവിൽ എക്സൈസ് ഓഫീസർ മാരായ സുധീഷ് വി, ശിവൻ ഇ ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈനി കെ ഇ, പ്രസന്ന ടി ജി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







