കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപ കടം. വളവ് തിരിഞ്ഞ് വരവെ റോഡരികിലെ ചെറിയ വെള്ളക്കെട്ടിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിൽ അകപ്പെടുയായിരുന്നുവെന്ന് ബസ്സിലെ ക്യാമറ ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെ ങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമു ണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ