കോവിഡ് 19 രോഗബാധ മൂലം ചികിത്സയിലായിരുന്ന വാളാട് സ്വദേശി മരിച്ചു. വാളാട് കുന്നോത്ത് വീട്ടില്‍ അബ്ദുള്ള ഹാജി (70) ആണ് ജില്ലാശുപത്രി കോവിഡ് സെന്ററില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജൂലൈ 29നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.ശാരീരിക വൈകല്യമുണ്ടായിരുന്ന ഇദ്ധേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.