അയൽവാസിയായ വീട്ടമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ. മീനങ്ങാടി പഞ്ചായത്തിലെ ‘മുരണിയിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പ്രദേശവാസിയായ ഷംസുദ്ദീൻ്റെ ഭാര്യ ഉമൈബത്തി (40) നാണ് പൊള്ളലേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഉമൈബത്തിനെ തീ കൊളുത്തിയ ശ്രീകാന്തി (32)നെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീ കൊളുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ മർദ്ധിച്ചിരുന്നു.

ഓണചന്ത ആരംഭിച്ചു
കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ