കോളേരി :പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീം ആവിഷ്ക്കരിച്ച ഉപജീവനം പദ്ധതിയുടെ ഭാഗമായി ജി.എച്ച് എസ്.എസ് കോളേരി എൻ.എസ് എസ് യൂണിറ്റ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. പൂതാടി, മീനങ്ങാടി, പുൽപ്പള്ളി പഞ്ചായത്ത് പരിധിയിലെയും ബത്തേരി നഗരസഭാ പരിധിയിലെയും നൂറിലധികം വനിതകളും കുട്ടികളുമാണ് തൊഴിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. കോവിഡാനന്തര കാലഘട്ടത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതിന് ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൈകാലുകൾ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന തറിയുടെ സഹായത്തോടെ ചവിട്ടി നിർമ്മാണവും വിപണനവുമാണ് തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നടന്നു വരുന്നത്.
തൊഴിൽ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കോളേരി എസ്.എൻ.ഡി.പി യോഗം ഹാളിൽ പി.ടി.എ പ്രസിഡന്റ് പുഷ്പാംഗദൻ പുളിയാമയ്ക്കൽ നിർവഹിച്ചു. പ്രിൻസിപ്പാൾ സുബ്രഹ്‌മണ്യദാസ് പി .വി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ അഫ്സ ടി.കെ, സീനിയർ അസിസ്റ്റന്റ് സ്വർഗിണി എ, എൻ.എസ്.എസ് വോളന്റിയർ ലീഡർ ഇർഫാന തസ്നീം , അലൻ പ്രതാപ് , അനുശ്രീ എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാരാജ് സ്വാഗതവും വോളന്റിയർ ലിയ ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന് സാമ്പത്തിക സാക്ഷരതാ മിഷൻ മീനങ്ങാടി സെന്റർ കൺസൾട്ടന്റ് സിന്ധു സ്വയം തൊഴിൽ പദ്ധതിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസെടുത്തു. കാലടി കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയ് വീവിംഗ് മില്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്. ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എൻ.എസ് എസ് ജില്ലാ കോ-ഓർഡി നേറ്റർ ശ്യാൽ കെ.എസ് നിർവഹിച്ചു. പൂതാടി ക്ലസ്റ്റർ പി.എ.സി അംഗം രാജേന്ദ്രൻ എം.കെ ചടങ്ങിൽ പങ്കെടുത്തു.ട്രെയിനിംഗ് ലഭിച്ച എൻ എസ് എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം പുരോഗമിക്കുന്നു. തൊഴിൽ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ബുധനാഴ്ച വരെ അപേക്ഷിക്കാവുന്നതാണ്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.