പൊതു ചെലവ് നിരീക്ഷകന്‍ ജില്ലയിലെത്തി; വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കും

സ്ഥാനാര്‍ഥികള്‍ അനുവദിച്ച അളവില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ പണമോ പാരിതോഷികമോ മദ്യമോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് ചെലവ് മേല്‍നോട്ടത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലേക്ക് നിയോഗിച്ച പ്രത്യേക ചെലവ് നിരീക്ഷകന്‍ വയനാട് ജില്ലയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ പണത്തിന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. സ്ഥാനാര്‍ഥികളുടെ സാമ്പത്തിക ശേഷി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കുക എന്നതാണ് ചെലവ് നിയന്ത്രണത്തിന്റെ ലക്ഷ്യം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്നും വോട്ടര്‍മാരുടെ സ്വതന്ത്രമായ തീരുമാനത്തെ ബാധിക്കുന്ന തരത്തില്‍ പണം നല്‍കി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പുഷ്പീന്ദര്‍ സിംഗ് പൂനിയ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടക്കുന്ന സംശയാസ്പദമായ പണമിടപാട് നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ സമിതി രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഫ്‌ളെയിംഗ് സ്‌കവാഡുകളുടെ നിരീക്ഷണം ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജില്ലയിലെ ചെലവ് നിരീക്ഷന്‍ എസ്. സുന്ദര്‍ രാജന്‍, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, എ.ഡി.എം ടി. ജനില്‍ കുമാര്‍, ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എക്സൈസ്, ആദായ നികുതി, ബാങ്കിംഗ്, ജി.എസ്.ടി, സഹകരണം തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ജില്ലയിലെ പൊതു സ്ഥിതിഗതികളും തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ച നടപടികളും വിലയിരുത്തി.

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

“നവകേരളം പുതു വയനാട്“ സി.പി.ഐ (എം) ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

“നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.