ഇന്ത്യയിലാകമാനം കോമറേഡ്, കോണ്‍ഗ്രസ് സഖ്യം:അമിത്ഷാ

മീനങ്ങാടി: ഇന്ത്യയിലാകമാനം നടക്കുന്നത് കോമറേഡ്, കോണ്‍ഗ്രസ് സഖ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പര്യടനവുമായി ബന്ധപ്പെട്ട് മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ആണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. വോട്ടുബാങ്ക് മാത്രമായാണ് ഇവര്‍ ജനങ്ങളെ കാണുന്നത്. സര്‍ക്കാരിനെ കാണുന്നത് പണമുണ്ടാക്കാനുള്ള ഇടമായും. രണ്ടുപേരും പരസ്പരം കൈകള്‍കോര്‍ത്ത് ഇവിടെ അഴിമതി സൃഷ്ടിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒന്നുംതന്നെ ചെയ്യാനായില്ല. ഭാരതീയ ജനതാ പാര്‍ട്ടി ആണ് ഭക്ത ജനങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചത്. വയനാട് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ്. 15 വര്‍ഷം രാഹുല്‍ അമേഠിയില്‍ ആയിരുന്നു. അവിടെ തോല്‍ക്കുമെന്ന് ഉറപ്പായപ്പോളാണ് വയനാട്ടില്‍ വന്നു മത്സരിച്ചത്. എന്നാല്‍ വയനാട്ടില്‍ ഒന്നും തന്നെ ചെയ്യാന്‍ രാഹുലിന് ആയിട്ടില്ല. സിപിഎമ്മിന് എസ്ഡിപിഐ സഖ്യം ആണെങ്കില്‍ കോണ്‍ഗ്രസിലെ മുസ്ലിം ലീഗ്ആണ് സഖ്യം. ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സിപിഎം പിഎസ്‌സിയെ പാര്‍ട്ടി ഘടകമാക്കി മാറ്റി. പിഎസ്‌സി ലിസ്റ്റില്‍ ഉള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. പ്രളയ സമയത്ത് കെടുകാര്യസ്ഥതമൂലം നിരവധി പേരാണ് മരിച്ചത്. വേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത് കൊണ്ടാണ് കൂടുതല്‍ അപകടം ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ വി.വി രാജന്‍, ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സാദാനന്ദന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്‍, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദിപ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ.മോഹന്‍ദാസ്, ജീല്ലാ ഉപാദ്യക്ഷന്‍ കെ.പി മധു, സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, മുകുന്ദന്‍ പള്ളിയറ, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പി.സി മോഹനന്‍, പള്ളിയറ രാമന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. പി.സി ഗോപിനാഥ്, കെ.എം പൊന്നു, ലക്ഷ്മി കക്കോട്ടറ, പ്രകാശന്‍ മൊറാഴ, പ്രസീത അഴീക്കോട്, പി.ജി ആനന്ദകുമാര്‍, എം.ശാന്തകുമാരി, രാധാ സുരേഷ് ബാബൂ, ഇ.മാധവന്‍, കെ.ശ്രീനിവാസന്‍, പി.എം. അരവിന്ദന്‍, വില്‍ഫ്രഡ് ജോസ്, അഖില്‍ പ്രേം, ബിന്ദു വിജയകുമാര്‍, സിന്ധു നടവയല്‍, ജയ രവീന്ദ്രന്‍, സി.ഗോപാലകൃഷ്ണന്‍, കെ.സി കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ ആരോട, ലളിത വത്സന്‍, പി.വി ന്യൂട്ടന്‍, കെ. സുബ്രമഹ്ണ്യന്‍, ഷിനോജ്.കെ.ആര്‍, ഉണ്ണി ജോസഫ്, കണ്ണന്‍ കണിയാരം, കെ.ബി മദന്‍ലാല്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ

അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താനുള്ള സർക്കാർ നീക്കം നീതി നിഷേധം;കെ എ ടി എഫ്

മുട്ടിൽ : പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണ്. കേരള എജ്യുക്കേഷൻ റൂളനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ കാറ്റഗറി സംഘടനകളിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്താനുള്ള സർക്കാർ നടപടി അഭിപ്രായ

സൺഡേ സ്കൂൾ കലോത്സവം:കോറോം സെയ്ൻ്റ് മേരീസ് സ്കൂ‌ളിന് കിരീടം

ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്.

വയനാട് ജില്ലയെ കേരളത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കണം

വൈത്തിരി: വയനാട് ജില്ലയെ കേരളത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും , വയനാട്ടിലേക്കുള്ള ബദൽ പാതകൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ കൂവക്കൽ ആവശ്യപ്പെട്ടു. കെപിസിസി ആഹ്വാനം

സ്വർണം സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 1200 രൂപ

സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.