കല്‍പ്പറ്റ:വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ശ്രേയാംസ്കുമാര്‍ നയം വ്യക്തമാക്കണമെന്ന് വയനാട് ജില്ലാ ലോയേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ വിശ്വാസികളുടെ മേല്‍ കടന്നാക്രമണം നടത്തിയ പിണറായിയുടെ അതെ നിലപാടാണോ ശ്രേയാംസ്കുമാറിനുള്ളത് എന്നും അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നും അഭിഭാഷക ഐക്യവേദി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ അഭിഭാഷകര്‍ നടത്തിയ വാഹന ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. എന്ത് തരത്തിലുള്ള പരിസ്ഥിതി പ്രശ്‌നമാണ് ബന്ധപ്പെട്ട ഭൂമിയില്‍ ഉള്ളതെന്ന് ശ്രേയാംസ് കുമാര്‍ വ്യക്തമാക്കണം. ചടങ്ങില്‍ അഡ്വ: പി.ബി വിനോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം.സി.എം. ജമാല്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ.മൊയ്തു. അഡ്വ. പി. എ. രാജീവ്, വി.കെ സുലൈമാന്‍, മുസ്തഫ എ.പി. അഡ്വ. ജോഷി സിറിയക്, ഗ്ലോറി ബെന്നി, പ്രസന്ന, ജവഹര്‍ , അബ്ദുള്‍ സലാം, സുന്ദര്‍ റാം, അബ്ദുള്‍ റഹ്മാന്‍, ബിജോയി തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







