മീനങ്ങാടി: ഇന്ത്യയിലാകമാനം നടക്കുന്നത് കോമറേഡ്, കോണ്‍ഗ്രസ് സഖ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പര്യടനവുമായി ബന്ധപ്പെട്ട് മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ആണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. വോട്ടുബാങ്ക് മാത്രമായാണ് ഇവര്‍ ജനങ്ങളെ കാണുന്നത്. സര്‍ക്കാരിനെ കാണുന്നത് പണമുണ്ടാക്കാനുള്ള ഇടമായും. രണ്ടുപേരും പരസ്പരം കൈകള്‍കോര്‍ത്ത് ഇവിടെ അഴിമതി സൃഷ്ടിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒന്നുംതന്നെ ചെയ്യാനായില്ല. ഭാരതീയ ജനതാ പാര്‍ട്ടി ആണ് ഭക്ത ജനങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചത്. വയനാട് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ്. 15 വര്‍ഷം രാഹുല്‍ അമേഠിയില്‍ ആയിരുന്നു. അവിടെ തോല്‍ക്കുമെന്ന് ഉറപ്പായപ്പോളാണ് വയനാട്ടില്‍ വന്നു മത്സരിച്ചത്. എന്നാല്‍ വയനാട്ടില്‍ ഒന്നും തന്നെ ചെയ്യാന്‍ രാഹുലിന് ആയിട്ടില്ല. സിപിഎമ്മിന് എസ്ഡിപിഐ സഖ്യം ആണെങ്കില്‍ കോണ്‍ഗ്രസിലെ മുസ്ലിം ലീഗ്ആണ് സഖ്യം. ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സിപിഎം പിഎസ്‌സിയെ പാര്‍ട്ടി ഘടകമാക്കി മാറ്റി. പിഎസ്‌സി ലിസ്റ്റില്‍ ഉള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. പ്രളയ സമയത്ത് കെടുകാര്യസ്ഥതമൂലം നിരവധി പേരാണ് മരിച്ചത്. വേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത് കൊണ്ടാണ് കൂടുതല്‍ അപകടം ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ വി.വി രാജന്‍, ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സാദാനന്ദന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്‍, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദിപ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ.മോഹന്‍ദാസ്, ജീല്ലാ ഉപാദ്യക്ഷന്‍ കെ.പി മധു, സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, മുകുന്ദന്‍ പള്ളിയറ, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പി.സി മോഹനന്‍, പള്ളിയറ രാമന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. പി.സി ഗോപിനാഥ്, കെ.എം പൊന്നു, ലക്ഷ്മി കക്കോട്ടറ, പ്രകാശന്‍ മൊറാഴ, പ്രസീത അഴീക്കോട്, പി.ജി ആനന്ദകുമാര്‍, എം.ശാന്തകുമാരി, രാധാ സുരേഷ് ബാബൂ, ഇ.മാധവന്‍, കെ.ശ്രീനിവാസന്‍, പി.എം. അരവിന്ദന്‍, വില്‍ഫ്രഡ് ജോസ്, അഖില്‍ പ്രേം, ബിന്ദു വിജയകുമാര്‍, സിന്ധു നടവയല്‍, ജയ രവീന്ദ്രന്‍, സി.ഗോപാലകൃഷ്ണന്‍, കെ.സി കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ ആരോട, ലളിത വത്സന്‍, പി.വി ന്യൂട്ടന്‍, കെ. സുബ്രമഹ്ണ്യന്‍, ഷിനോജ്.കെ.ആര്‍, ഉണ്ണി ജോസഫ്, കണ്ണന്‍ കണിയാരം, കെ.ബി മദന്‍ലാല്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.