പോഷകസമൃദ്ധവും രുചികരവുമായ പച്ചക്കറിയാണ് പയർ; പയർ കൃഷിരീതികൾ

പോഷകസമൃദ്ധവും രുചികരവുമായ പച്ചക്കറിയാണ് പയർ. പ്രോട്ടീൻ, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ പയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണിത്. കുറ്റിപ്പയർ, തടപ്പയർ, വള്ളിപ്പയർ എന്നിങ്ങനെ പല വകഭേദങ്ങൾ പയറിനുണ്ട്.

ഇനങ്ങൾ

കുറ്റിപയറിനമായ ഭാഗ്യലക്ഷ്മി ഇളം പച്ച നിറമുള്ള ഇടത്തരം നീളമുള്ള കായ്കളാണ് നൽകുന്നത്. പെട്ടെന്ന് മൂപ്പെത്തും എന്നതാണ് ഇവയുടെ പ്രത്യേകത. 48ആം ദിവസം വിളവെടുക്കാം. തെക്കൻ കേരളത്തിലെ കൃഷിക്ക് യോജിച്ച ഇനമാണ് വെള്ളായണി ജ്യോതിക. പടരുന്ന ഇനമാണിത്. 57 സെന്റീമീറ്റർ വരെ നീളമുള്ള ഇളം പച്ച നിറമുള്ള കായകളാണ്. ചുവന്ന നിറമുള്ള നീണ്ട കായ്കൾ ഉള്ള ഇനമാണ് വൈജയന്തി. ലോല, ഗീതിക എന്നിവയും നീളമുള്ള കായ്കൾ ഉള്ള ഇനമാണ്. ചെറുതായി പടരുന്ന തടപ്പയർ ഇനങ്ങളാണ് അനശ്വരയും വരുണും. വരുൺ പിങ്ക് നിറത്തിലുള്ള കായ്കൾ നൽകുന്ന ഇനമാണ്.

കേരളത്തിൽ വർഷം മുഴുവൻ കൃഷിചെയ്യാൻ ഉതകുന്ന വിളയാണ് പയർ. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർ ജൂൺ ആദ്യ വാരത്തിന് ശേഷം വിതയ്ക്കുന്നതാണ് നല്ലത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളും ജനുവരി-ഫെബ്രുവരി മാസങ്ങളും പയർ കൃഷി ചെയ്യാം. തണലുള്ള സ്ഥലങ്ങൾ പയർ കൃഷിക്ക് യോജിച്ചതല്ല നല്ലനീർവാർച്ചയും ജൈവാംശവുമുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് ഉത്തമം.

നടീൽ രീതി

നിലം നന്നായി ഉഴുത ശേഷം ചാലുകൾ എടുത്ത് കുറ്റിപയർ വിതയ്ക്കാം. ചാലുകൾ തമ്മിൽ 30 സെന്റീമീറ്റർ അകലവും വിത്തുകൾ തമ്മിൽ 15 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ചെറുതായി പടരുന്ന ഇനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 50 സെന്റീമീറ്ററെങ്കിലും ഇടയകലം നൽകണം. നന്നായി പടരുന്ന വള്ളിപ്പയർ പാകുമ്പോൾ കുഴികൾ തമ്മിലും വരികൾ തമ്മിലും രണ്ട് മീറ്റർ ഇടയകലം ഉണ്ടായിരിക്കാം ശ്രദ്ധിക്കണം.

വിത്ത് പരിചരണം

പയർ വിത്തുകൾ പാകുന്നതിനുമുൻപ് റൈസോബിയം പരിചരണം നൽകുന്നത് വളരെ നല്ലതാണ്. ഒരു ഏക്കർ സ്ഥലത്തിന് 100 മുതൽ 150 ഗ്രാം കൾച്ചർ ആവശ്യമായിവരും. പാക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പയറിനങ്ങൾക്ക് മാത്രം ഉപയോഗിക്കുക. റൈസോബിയം കൾച്ചർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ അനുവദിക്കരുത്. റൈസോബിയം കഞ്ഞി വെള്ളത്തിൽ കുഴച്ചു പയർവിത്തുമായി കലർത്തുക. ഇങ്ങനെ പരിചരിച്ച വിത്തുകൾ വൃത്തിയുള്ള പേപ്പറിലോ ചണച്ചാക്കിലോ തണലത്തു വച്ച് ഉണക്കിയശേഷം അപ്പോൾ തന്നെ നടാനായി ഉപയോഗിക്കണം.

വളപ്രയോഗം

അമ്ലത കൂടുതലുള്ള മണ്ണിൽ ഒരു സെന്റിന് രണ്ട് കിലോഗ്രാം കുമ്മായം എന്ന തോതിൽ ചേർക്കണം. കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്ക് ശേഷം ഒരു സെന്റിന് 60 കിലോഗ്രാം എന്ന തോതിൽ ജൈവവളം ചേർക്കാം. കൂടാതെ ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, അരഭാഗം കടലപ്പിണ്ണാക്ക്, അരഭാഗം പിണ്ണാക്ക്, ഒരു ഭാഗം ചാരം, എന്നിവ കൂട്ടിക്കലർത്തി ഓരോ ചുവട്ടിലും രണ്ടു ചിരട്ട വീതം രണ്ടാഴ്ച കൂടുമ്പോൾ മണ്ണിൽ ചേർത്തു കൊടുക്കാം. മത്തി ശർക്കര മിശ്രിതം പോലുള്ള വളർച്ചാ ത്വരകങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഇവ ഓരോ ആഴ്ച ഇടവിട്ട് ഇലകളിൽ തളിച്ചു കൊടുക്കാം.

പൂക്കുന്ന സമയത്തും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കുന്നത് നല്ലതാണ്. മൂപ്പ് കുറഞ്ഞ ഇനങ്ങൾ 45 ദിവസം കൊണ്ട് വിളവെടുക്കാം. അധിക ശിഖരങ്ങൾ നുള്ളിക്കളയുന്നത് വേഗത്തിൽ പുഷ്പിക്കാനും കായ്ഫലം നൽകാനും സഹായിക്കും. പടരുന്ന ഇനങ്ങൾക്ക് വള്ളി വീശി തുടങ്ങുമ്പോൾ തന്നെ പന്തലുകൾ സജ്ജീകരിക്കാം. ജലസേചനം അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കൂടുതലായാൽ ചെടി പടർന്നു പന്തലിക്കുകയും കുറച്ചു മാത്രം പുഷ്പിക്കുകയും ചെയ്യും.

രോഗനിയന്ത്രണം

കടചീയൽ പയറിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ്. മണ്ണിനോട് ചേർന്ന് കട ഭാഗത്ത് നനഞ്ഞ ചുവപ്പു നിറത്തിലുള്ള പുള്ളികൾ ഉണ്ടാവുകയും അവ ക്രമേണ വലുതായി കടഭാഗം മൊത്തമായി ചീഞ്ഞു ഉണങ്ങുകയും ചെടികൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യുന്നു. കട ഭാഗത്ത് കുമിളിന്റെ വളർച്ച വെള്ളനിറത്തിലുള്ള നാരുകളായി കാണാം. രോഗം നിയന്ത്രിക്കാനായി രോഗബാധ ഉണ്ടായ ചെടികൾ വേരോടെ പിഴുതുമാറ്റി തീയിട്ടു നശിപ്പിച്ച ശേഷം ബോഡോമിശ്രിതം മണ്ണിൽ ഒഴിച്ച് അണുനശീകരണം നടത്തണം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയുമാവാം.

ഇലകളിലും ഇലത്തണ്ടിലും കായകളിലുമെല്ലാം തവിട്ടുനിറത്തിലുള്ള പാടുകൾ കാണുകയും പിന്നീട് അവ വലുതായി ഇലകൾ കരിഞ്ഞു പോകുകയും ചെയ്യുന്നത് കാണാറില്ലേ? ഇതാണ് കരിമ്പിൻ കേട് അഥവാ അന്ത്രാക്‌നോസ് രോഗം. ചിലയിടങ്ങളിൽ ഇലപ്പുള്ളി രോഗവും ധാരാളമായി കാണാറുണ്ട്. കടചീയലിനുപയോഗിച്ച നിയന്ത്രണ മാർഗങ്ങൾ തന്നെ ഇപ്പറഞ്ഞ രോഗങ്ങളുടെയും നിയന്ത്രണത്തിനായി ഉപയോഗിക്കാം.

കീടനിയന്ത്രണം

ചിത്രകീടത്തിന്റെയും പയർ പേനിന്റെയും ആക്രമണം തടയാനായി വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം. പയറിനെ ബാധിക്കുന്ന ചാഴികൾക്ക് രൂക്ഷഗന്ധം സഹിക്കാൻ കഴിയില്ല എന്നതിനാൽ ഇലകളിൽ മത്തി ശർക്കര മിശ്രിതം തളിക്കുന്നത് നല്ലതാണ്. കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാനായി ജൈവകീടനാശിനിയായ ഗോമൂത്രം- പാൽക്കായം -കാന്താരിമുളക് മിശ്രിതം തളിക്കാം

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *