നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു.

കോട്ടയം: നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 70 വയസായിരുന്നു. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. 50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വൈക്കത്ത്.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയന്‍.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

1991ൽ ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബണ്ണിന് സംഭാഷണമെഴുതിക്കൊണ്ടാണ് ബാലചന്ദ്രൻ സിനിമാലോകത്തെത്തുന്നത്.ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.