പുല്‍പ്പള്ളി സുരഭിക്കവലയിലെ വയോധിക കര്‍ഷക ദമ്പതികളായ നിരപ്പുതൊട്ടിയില്‍ മാത്യുവിനും മേരിക്കുമൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച് മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപോലീത്ത. 90 വയസുകഴിഞ്ഞിട്ടും കൃഷിയില്‍ സജീവമായ മാത്യുവിനെയും മേരിയെയും കുറിച്ച് രാ ഹുല്‍ഗാന്ധി എം.പി ട്വീറ്റ് ചെയ്തിരുന്നു. വിശ്രമിക്കേണ്ട പ്രായത്തില്‍ ചുറുചുറുക്കോടെ കൃഷിയിടത്തിലിറങ്ങി ജോലി ചെയ്യുന്ന ഇരുവരെയും കുറിച്ച് നിരവധി മാധ്യമങ്ങളും വാര്‍ത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ വയോധികരായ ദമ്പതികളെ കാണാന്‍ സുരഭിക്കവലയിലെ നിരപ്പുതൊട്ടിയില്‍ വീട്ടിലെത്തിയത്. കാര്‍ഷികവൃത്തിയില്‍ ഇപ്പോഴും തുടരുന്ന മാത്യുവിനെയും മേരിയെയും നേരില്‍ കാണുന്നതിനായാണ് മലബാര്‍ ഭദ്രാസനാധിപന്‍ കൂടിയായ സക്കറിയാസ് പോളി കാര്‍പ്പോസ് മെത്രാപോലീത്ത ഈസ്റ്റര്‍ ദിനത്തില്‍ നേരിട്ടെത്തിയത്. വിവരങ്ങളും വിശേഷങ്ങളും ചോദിച്ചറിഞ്ഞ അദ്ദേഹം ഇരുവരും സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു. ഇരുവരെയും ആദരിച്ച ശേഷം ഏറെ നേരം സമയം ചിലവഴിച്ച ശേഷമാണ് മെത്രാപോലീത്ത മടങ്ങിയത്. ഫാ: ഫിലിപ്പ് ചാക്കോ അരഞ്ഞത്താംമൂട്ടില്‍, ഫാ. എല്‍ദോ വെങ്കിടത്ത് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







