കല്‍പ്പറ്റയില്‍ തികഞ്ഞ വിജയപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ്‌കുമാര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്നും എസ്‌കെഎംജെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.ഭരണത്തുടർച്ചയുണ്ടാകുമെന്നും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വരുമെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.
ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.