ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് ആപ്പിനകത്ത് നിറങ്ങള്‍ മാറ്റാന്‍ കഴിയും. ഡബ്ല്യുഎബീറ്റഇന്‍ഫൊയാണ് ഒരു ട്വീറ്റ് വഴി പുതിയ ഫീച്ചര്‍ വരുന്നതായി പ്രഖ്യാപിച്ചത്.വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ ചാറ്റ് ബോക്‌സിലെ നിറങ്ങള്‍ മാറ്റാന്‍ കഴിയും. കൂടാതെ, സ്‌ക്രീനിലെ ടെക്‌സ്റ്റിനായി ‘പച്ച’യുടെ ഡാര്‍ക്ക് ഷേഡ് തെരഞ്ഞെടുക്കാനും കഴിയും. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.
നിരവധി ഫീച്ചറുകള്‍ ഇനിയും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്‌ആപ്പ്.
ഉപയോക്താക്കള്‍ക്ക് വോയ്‌സ് മെസേജുകളുടെ പ്ലേബാക്ക് വേഗത ഇനി സൗകര്യത്തിന് അനുസരിച്ച് മാറ്റാവുന്ന ഫീച്ചര്‍ വാട്‌സ്‌ആപ്പ് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തല്‍ക്കാലം ഐഒഎസ് ഉപയോക്താക്കള്‍ക്കായി വികസിപ്പിച്ച ഈ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ വേര്‍ഷനിലാണ്. വാട്‌സ്‌ആപ്പ് വേര്‍ഷന്‍ 2.21.60.11 റിലീസ് ചെയ്യുന്നതോടെ ഈ ഫീച്ചര്‍ ഉപയോഗിച്ചുതുടങ്ങാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് വോയ്‌സ് നോട്ടുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ കഴിയും. വാട്സ്‌ആപ്പ് ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഇനി വോയ്സ് കോളുകളും വീഡിയോ കോളുകളും ചെയ്യാമെന്ന് മാര്‍ച്ച് ആദ്യ വാരത്തില്‍ വാട്സ്‌ആപ്പ് പ്രഖ്യാപിച്ചിരുന്നു.